തിരുവനന്തപുരം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തക സമിതി വിപുലീകരണവും തിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വെച്ച് നടന്നു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് രവി കല്ലുമല അധ്യക്ഷത വഹിച്ച യോഗം ജെ.എം.എ. നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ജി. കൃഷ്ണകുമാർ സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന മാർഗരേഖയും നിർദ്ദേശങ്ങളും നൽകി. ജെ.എം.എ. ജില്ലാ സെക്രട്ടറി സന്തോഷ് രാജശേഖരൻ ജില്ലാ റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ട് ജില്ലാ ട്രഷറർ ഹരികിഷോറും അവതരിപ്പിച്ചു.
തുടർന്ന് നടന്ന ജില്ലാ പ്രവർത്തക വിപുലീകരണത്തിൽ ജില്ലാ പ്രസിഡന്റായി സുരേഷ് കുമാർ, ജില്ലാ വൈസ് വൈസ് പ്രസിഡണ്ടായി രവി കല്ലുമല, മനോജ് വാസുദേവൻ, ജില്ലാ സെക്രട്ടറിയായി സന്തോഷ് രാജശേഖരൻ, ജില്ലാ ട്രഷററായി ശ്രീഹരി കിഷോർ എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട നടപടിക്രമങ്ങൾ ചർച്ച ചെയ്തു. സന്തോഷ് രാജശേഖരൻ സ്വാഗതം ആശംസിച്ച ചടങ്ങിന് നിയുക്ത പ്രസിഡന്റ് നന്ദി പറഞ്ഞു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080