Saturday, October 11, 2025

ജേർണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ വാർഷിക പൊതുയോഗത്തിൽ അംഗങ്ങളെ മീഡിയ അവാർഡുകൾ നൽകി ആദരിച്ചു.

കൊല്ലം : മാധ്യമ പ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷൻ (JMA) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്ക് മീഡിയ അവാർഡുകൾ നൽകി ആദരിച്ചു.

കൊല്ലം സെൻട്രൽ പാർക്ക് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വാർഷിക പൊതുയോഗവും, അവാർഡ് ദാന ചടങ്ങും, ജെ.എം.എ. ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പ്രസിഡന്റ് സുധീഷ് ആർ അദ്ധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന ട്രഷറർ ജോസഫ് എം, സംസ്ഥാന സെക്രട്ടറി കെ അശോക് കുമാർ, കൊല്ലം ജില്ലയുടെ ഇൻ ചാർജുള്ള സംസ്ഥാന സെക്രട്ടറി രവി കല്ലുമല, കൊല്ലം ജില്ലാ സെക്രട്ടറി വേണു കുമാർ. കെ. എസ് എന്നിവർ സംസാരിച്ചു.

വേണുകുമാർ. കെ. എസ് (കുണ്ടറ മീഡിയ), സുധീഷ് ആർ (കരുനാഗപ്പള്ളി.com), ബിനീഷ് എം ജി (ചങ്ങാതിക്കൂട്ടം), ഷൈജു ജോർജ് (ഡയൽ വിഷൻ മീഡിയ), കബീർ പോരുവഴി (കുന്നത്തൂർ മീഡിയ), റാണിചന്ദ്ര (ന്യൂസ് ഫോർ കേരള), പ്രവീൺ കൃഷ്ണൻ (ന്യൂസ് ഫോർ കേരള), റിൻ്റോ റജി (കൊട്ടാരക്കര ലൈവ്), ഷിജു ജോൺ (അച്ചായൻസ് മീഡിയ), മൊയ്ദു അഞ്ചൽ (ന്യൂസ് കേരളം), മഹേഷ് (വോയ്സ് ഓഫ് പുനലൂർ), സജി റ്റി കേരള (തനിമ ന്യൂസ്) എന്നിവർക്കാണ് വിവിധ കാറ്റഗറിയിലുള്ള ഈ വർഷത്തെ മീഡിയ അവാർഡുകൾ നൽകിയത്.

എം എസ് വിഷ്ണുദാസ് (20 വിഷൻ ന്യൂസ്), കെ സുഭാഷ് (കെ.ടി.ആർ. വാർത്തകൾ), പ്രഭുകുമാർ പി.ജി. (കുന്നത്തൂർ മീഡിയ), ഇ കെ സജീദ് (ന്യൂസ് വിഷൻ മയ്യനാട്), ഷാജഹാൻ (ന്യൂസ് കേരളം 24), അഭിലാഷ് (ന്യൂസ് ഫോർ കേരള), സിനീഷ് വാമദേവൻ (മലനാട് ടിവി) എന്നിവരെ മൊമൻ്റോ നൽകി ചടങ്ങിൽ ആദരിച്ചു.

തുടർന്ന് ഓണക്കോടി വിതരണവും, ഓണസദ്യയും നടന്നു. യോഗത്തിൽ കൊല്ലം ജില്ലാ ട്രഷറർ മൊയ്ദു അഞ്ചൽ കൃതഞ്ജത രേഖപ്പെടുത്തി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts