ചവറ: വിജ്ഞാന്‍ കേരള പദ്ധതിയുടെ ഭാഗമായ ജോബ് സ്റ്റേഷന്‍ ചവറ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡണ്ട് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ 18നും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ അന്വേഷകര്‍ക്ക് കെ-ഡിസ്‌കിന്റെ ഡി.ഡബ്ലിയു.എം.എസ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ചെയ്യാം. തൊഴില്‍മേളയും നടത്തും.
വൈസ് പ്രസിഡണ്ട് സോഫിയ സലാം അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ പ്രസന്നന്‍ ഉണ്ണിത്താന്‍, ജോസ് വിമല്‍ രാജ്, പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീലത, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080