കുവൈറ്റ് : കൊല്ലം ജില്ലയിൽ എഴുകോൺ കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (48) കുവൈറ്റിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു. കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അബ്ബാസിയ എക്സിക്യൂട്ടീവ് മെമ്പർ ആണ് ജയകുമാരി. ഇന്നലെ രാവിലെ 11:30 ഓടെ കുവൈറ്റ് ഫർവാനിയയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ആണ് മരണപ്പെട്ടത്. സഹോദരിയോടൊപ്പം ആയിരുന്നു ജയകുമാരി കുവൈറ്റിൽ താമസം. ഭൗതീക ശരീരം ഫർവാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് മകന്റെ ചരമ വാർഷികത്തിന് നാട്ടിൽ വന്നിട്ട് തിരിച്ചുപോയത്. മകൾ നാട്ടിൽ ജയകുമാരിയുടെ മാതാപിതാക്കളോടൊപ്പമാണ് താമസം.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080