Monday, June 16, 2025

യുഎഇയിൽ ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാൻ ഇൻ്റർസിറ്റി പബ്ലിക് ബസുകൾ; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

യുഎഇയിലെ താമസക്കാരുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ് പബ്ലിക് ബസുകൾ. ജോലി സ്ഥലത്തേക്ക് പോകുന്നതിനോ എമിറേറ്റിനുള്ളിലെ സഞ്ചാരങ്ങൾക്കോ എന്താവശ്യങ്ങൾക്കായാലും പൊതു​ഗതാ​ഗതത്തെ ആശ്രയിക്കാത്തവർ ചുരുക്കമായിരിക്കും. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന സമഗ്രവും ബഡ്ജറ്റ്-സൗഹൃദവുമായ ബസ് ശൃംഖല നഗരങ്ങൾക്കിടയിലുള്ള യാത്ര എളുപ്പമാക്കുന്നതാണ്.

ദുബായിലേക്ക്
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ (ആർടിഎ) നിന്ന് നാല് അബുദാബി റൂട്ടുകളുണ്ട്. 25 ദിർഹമാണ് ചെലവാകുക. നോൾ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കും.

E100 – അബുദാബി സെൻട്രൽ ബസ് സ്റ്റേഷനും ദുബായിലെ അൽ ഗുബൈബ ബസ് സ്റ്റേഷനും ഇടയിൽ.
E101 – അബുദാബി സെൻട്രൽ ബസ് സ്റ്റേഷനും ദുബായിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനും ഇടയിൽ.
E102 – സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അൽ ജാഫിലിയയ്ക്കും ഇടയിൽ. ഈ ബസ് ലൈൻ വാരാന്ത്യങ്ങളിൽ മുസഫ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നു.
E201 – അൽ ഐൻ സെൻട്രൽ ബസ് സ്റ്റേഷനും അൽ ഗുബൈബ ബസ് സ്റ്റേഷനും ഇടയിൽ.

ഷാർജയിലേക്ക്
ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) അബുദാബിയിൽ നിന്ന് ഷാർജയിലേക്ക് രണ്ട് റൂട്ടുകളുണ്ട്. 30 ദിർഹമാണ് ചെലവ് വരുന്നത്.

അൽ ജുബൈലേക്ക്
SRTA ബസ് 117 – അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ സ്റ്റേഷനിലേക്ക്.
SRTA ബസ് 118 – അൽ ഐൻ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് അൽ ജുബൈൽ സ്റ്റേഷനിലേക്ക്.

അജ്മാനിലേക്ക്
അജ്മാൻ – അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് അജ്മാനിലെ അൽ മുസല്ല ബസ് സ്റ്റേഷനിലേക്ക്.
35 ദിർഹമാണ് ചെലവ്. മസാർ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം

റാസൽഖൈമയിലേക്ക്
അബുദാബി സെൻട്രൽ ബസ് സ്റ്റേഷൻ മുതൽ അൽ ഹംറയിലെ റാസൽ ഖൈമ മെയിൻ ബസ് സ്റ്റേഷൻ വരെ.
അൽ ഐൻ സെൻട്രൽ ബസ് സ്റ്റേഷൻ മുതൽ മുസല്ല ബസ് സ്റ്റേഷൻ വരെ.
35 ദിർഹമാണ് ചെലവ്. സഖർ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

#kundramedia #kundaranews #kundaravartha #kollamnews #kollamvartha #kottarakaranews #kottarakaravarthakal

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts