സംസ്ഥാന പുരസ്കാരത്തിൽ തഴയപ്പെട്ട ഇന്ദ്രൻസിന് ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശം … അഭിനന്ദനങ്ങൾ.🌹
നടൻ ഇന്ദ്രൻസിന് ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശം. അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലാണ് പ്രത്യേക ജൂറി പരാമർശത്തിന് ഇന്ദ്രൻസ് അർഹനായത്. ഇന്ദ്രൻസിനെ സംബന്ധിച്ചിടത്തോളം ഹോം വഴി ലഭിച്ച പ്രത്യേക ജൂറി പുരസ്‌കാരത്തിന് ഇരട്ടി മധുരമാണ്. കാരണം ഇതേ ചിത്രത്തെ കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്പട്ടികയിൽ ഒന്ന് പരാമർശിക്കുകപോലും ചെയ്തിരുന്നില്ല എന്നതുതന്നെ.
ദേശീയ പുരസ്ക്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവാർഡ് വിതരണം ഒക്കെ കഴിഞ്ഞെന്നായിരുന്നു കരുതിയിരുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു. ‘മനുഷ്യനല്ലേ, കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ വിഷമം’: ജ്യൂറിയുടെ പ്രത്യേക പരാമർശത്തിൽ ഇന്ദ്രൻസ് പ്രതികരിച്ചതിങ്ങനെ.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ