ട്രെയിനിൽ ദീർഘ ദൂരം യാത്ര ചെയ്യുമ്പോൾ ഏറ്റവും വലിയ പ്രശ്നം പലർക്കും ഭക്ഷണത്തിന്റെ കാര്യമാണ്. റെയിൽവേ സ്റ്റേഷനുകളിലെ റസ്റ്ററന്റുകളിൽ കയറി ഭക്ഷണം കഴിക്കാൻ സത്യത്തിൽ മടിയാണ്, മാത്രമല്ല രുചിയും ഉണ്ടാവില്ല വിലയും താങ്ങാവുന്നതിലും അധികമാണ്. എന്നാൽ യാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമായി വന്നിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ.
യാത്രകൾ കൂടുന്ന വേനലവധിക്കാലത്ത്, ജനറൽ സെക്കൻഡ് ക്ലാസ് (ജിഎസ്) കോച്ചുകൾക്ക് സമീപം, മിതമായ നിരക്കിൽ ഭക്ഷണവും ലഘുഭക്ഷണ കൗണ്ടറുകളും റെയിൽവേ സ്ഥാപിച്ചു. ഈ സംരംഭത്തിന് കീഴിൽ, ഇന്ത്യയിലുടനീളമുള്ള 100 സ്റ്റേഷനുകളിലായി 150 ഭക്ഷണ കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉടൻ തന്നെ കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.
ഏപ്രിൽ 17 ന് ആരംഭിച്ച പദ്ധതി പ്രകാരം, പ്ലാറ്റ്ഫോമുകളിലെ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾക്ക് സമീപം പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ഈ കൗണ്ടറുകളിൽ ട്രെയിനിലെ യാത്രക്കാർക്ക് ഭക്ഷണം ലഭ്യമാകും. സതേൺ റെയിൽവേ സോണിലുടനീളം 34 സ്റ്റേഷനുകളിൽ ഇത്തരം പ്രത്യേക ഭക്ഷണ കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.
ചെന്നൈ ഡിവിഷനിൽ 5 സ്റ്റേഷനുകളിലും തിരുച്ചിറപ്പള്ളി ഡിവിഷനിൽ 3 സ്റ്റേഷനുകളിലും സേലം ഡിവിഷനിൽ 4 സ്റ്റേഷനുകളിലും മധുര ഡിവിഷനിൽ 2 സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനിൽ 9 സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനിൽ 11 സ്റ്റേഷനുകളിലും കൗണ്ടറുകളുണ്ട്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp