Tuesday, August 26, 2025

പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം.

പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം.

പോച്ചെസ്ട്രൂം (ദക്ഷിണാഫ്രിക്ക) : പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്.

ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ 17.1 ഓവറിൽ 68 റൺസിനു പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

മത്സരത്തിൻ്റെ തുടക്കത്തിൽ ഇന്ത്യയുടെ ഷഫാലി വർമ (15) ശ്വേത സെഹ്‌രാവത്ത് (5) എന്നിവരെ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ സൗമ്യ തിവാരി – ഗോംഗഡി ത്രിഷ സഖ്യമാണ് വിജയത്തിലെത്തിച്ചത്. സൗമ്യ 37 പന്തിൽ നിന്ന് 24 റൺസോടെ പുറത്താകാതെ നിന്നു. ത്രിഷ 29 പന്തിൽ നിന്ന് 24 റൺസെടുത്ത് പുറത്തായി. വിജയത്തിലേക്ക് വെറും 3 റൺസ് മാത്രം ശേഷിക്കെയാണ് ട്രിഷ പുറത്തായത്. പിന്നീട് ഇറങ്ങിയ ഹരിഷിത ബാബുവിനൊപ്പം സൗമ്യ തിവാരി ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.

ഫീൽഡിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ച്ചവച്ച ഇന്ത്യൻ താരങ്ങളുടെ ആറാട്ടായിരുന്നു ഗ്രൗണ്ടിൽ കണ്ടത്. റയാന മക്‌ഡൊണാൾഡ് ഗേ (19), സോഫിയ സ്മാലെ (11), അലെക്‌സ സ്റ്റോൺഹൗസ്(11), നിയാം ഫിയോണ ഹോളണ്ട് (10) എന്നീ നാലു നാല് പേർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത്.

നാല് ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ടൈറ്റാസ് സധുവാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. അർച്ചന ദേവി, പാർഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് തകർപ്പൻ ക്യാച്ചുകളും ഒരു ഡയറക്‌ട് ത്രോ റണ്ണൗട്ടും ഇന്നിങ്‌സിലുണ്ടായിരുന്നു.

ഇതോടെ വനിത ക്രിക്കറ്റിൽ ഇതുവരെ ഇന്ത്യ ലോകകപ്പ് നേടിയിട്ടില്ല എന്ന ചീത്തപേരിനു വിരാമമായി. സീനിയർ തലത്തിൽ മൂന്നു തവണ ഫൈനലിലെത്തിയിട്ടും പരാജയം ഏറ്റുവാങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഈ വിജയം സീനിയർ താരങ്ങൾക്കും മധുരമാകും.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts