കോതമംഗലം : എം എ എൻജിനീയറിങ് കോളേജിൽ ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് എന്ന വിഷയത്തിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികൾ തുടക്കമായി. ബിം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ്, കെട്ടിട നിർമ്മാണ വ്യവസായത്തിലെ വിപ്ലവകരമായ ഡിജിറ്റൽ സമീപനമാണ്.
ബിം കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളെയും ആസൂത്രണം, രൂപകൽപ്പന, മാനേജ്മെന്റ് എന്നിവ മെച്ചപ്പെടുത്തുന്നു, കെട്ടിടങ്ങളുടെ ഘടന പ്രവർത്തനക്ഷമത എന്നിവ കൂടാതെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ സംവിധാനങ്ങളും സമന്വയിപ്പിക്കുന്ന ഒരു 3 ഡി മോഡൽ ഉപയോഗിച്ച് പ്രവർത്തിക്കുവാൻ ആർക്കിടെക്റ്റുകൾ, എൻജിനീയർമാർ, കരാറുകാർ എന്നിവരെ ഇത് സഹായിക്കുന്നു.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം അമേരിക്കൻ സൊസൈറ്റി ഫോർ സിവിൽ എഞ്ചിനീയേഴ്സ് സതേൺ മേഖലാ ട്രെഷററും, ഹാബിലേറ്റ് ലേണിംഗ്സ് സൊല്യൂഷൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. പി. കിഷോർ നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, സിവിൽ വിഭാഗം മേധാവി ഡോ. എൽസൺ ജോൺ, ഡോ. അനു ജെയിംസ്, ഡോ. ഇന്ദു സൂസൻ രാജ് എന്നിവർ സംസാരിച്ചു. ബിം നെ കുറിച്ചുള്ള അറിവും പ്രായോഗിക പരിജ്ഞാനവും വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഡോ. പി. കിഷോർ പറഞ്ഞു.
ബിം ന്റെ ഉപയോഗം സന്തുലനം ചെയ്യുന്നതിലൂടെയും സുസ്ഥിരതയെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിം പരിശീലനം നൽകുന്നതിൽ ഇന്ത്യയിലെ തന്നെ മുൻനിരയിൽ നിൽക്കുന്ന ഹാബിലേറ്റ് ലേർണിംഗ്സ് സൊല്യൂഷൻസിലെ വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080