തിരുവനന്തപുരം: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമേ അവസരമൊരുക്കൂ എന്ന മുഖ്യമന്ത്രിയുടെ നേൃത്വത്തിലെടുത്ത തീരുമാനം നടപ്പിലാക്കുമെന്ന് ദേവസ്വം ബോർഡ്. എന്നാൽ വ്രതം നോറ്റ്, മാലയിട്ട് എത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിനുള്ള അവസരം ഒരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്യാതെ എത്തുന്നവർക്ക് പകരം സംവിധാനമൊരുക്കുന്നത് സർക്കാരുമായി കൂടിയാലോചിച്ച് നടപ്പിലാക്കുമെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്.
സ്‌പോട്ട് ബുക്കിങ് ഒഴിവാക്കിയത് പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെയാണ് ബോർഡിന്റെ മനംമാറ്റം. മാത്രമല്ല ബുക്ക് ചെയ്തിട്ടും വരാതെ ഇരിക്കുന്നവർമൂലം മറ്റ് ഭക്തർക്ക് അവസരം നഷ്ടപ്പെടുന്നതും കാനന പാത വഴി നടന്നുവരുന്നവർക്ക് ബുക്ക് ചെയ്ത സമയത്ത് എത്താൻ സാധിക്കാത്തതുമൊക്കെ ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് വെള്ളിയാഴ്ച രാവിലെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് സ്‌പോട്ട് ബുക്കിങ്ങിന് പകരം സംവിധാനമൊരുക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചത്.
തിരക്ക് നിയന്ത്രിക്കാനും ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷയെ കരുതി വെർച്വൽ ക്യൂവിന് പ്രാധാന്യം കൊടുക്കാതിരിക്കാൻ സാധിക്കില്ല. സ്‌പോട്ട് ബുക്കിങ്ങ് അശാസ്ത്രീയമാണെന്നും ഇതുവഴി സന്നിധാനത്തെത്തുന്ന ഭക്തരുടെ വിവരങ്ങൾ പൂർണമായി ലഭിക്കില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080