എന്റെ സ്കൂളിൽ നാലാം ക്ലാസ്സ് വരെ ഇനി ഹോം വർക്ക് ഇല്ല; സ്വന്തം സ്കൂളിൽ പുതിയ വിദ്യാഭ്യാസ പരിഷ്ക്കാരവുമായി ഗണേഷ്കുമാർ എം.എൽ.എ
കൊട്ടാരക്കര: ഗണേഷ്കുമാർ എം.എൽ.എ മാനേജർ ആയ വാളകം ആർ.വി.എച്ച്.എസ് ൽ ഇനിമുതൽ യു.കെ.ജി, എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ ഹോം വാർക്കുകളോ പുസ്തകം വീട്ടിൽ കൊടുത്തയക്കേണ്ടതോ ഇല്ല എന്ന പുതിയ ഒരു വിദ്യാഭ്യാസ പരിഷ്ക്കാരം ഗണേഷ്കുമാർ എം.എൽ.എ കൊണ്ടുവന്നു. നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങൾ വീട്ടിൽ വന്നാൽ കളിക്കണം ടി വി കാണണം അച്ഛന്റെയും അമ്മയുടെയും നെഞ്ചോടു ചേർത്ത് സന്തോഷത്തോടെ ഉറങ്ങണം. ഇതുവഴിയുള്ള വ്യത്യാസം പതുക്കെ മനസ്സിലാകുമെന്നും മൂല്യമുള്ള മക്കളുണ്ടാകുമെന്നും എംഎൽഎ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് അച്ഛന്റെയും അമ്മയുടെയും വാത്സല്യം കിട്ടാനുള്ള അവസരം ഇല്ലാതാകുമ്പോൾ അവരെ വൃദ്ധ സാധനത്തിലേക്ക് തള്ളും. തള്ളാതിരിക്കാൻ വേണ്ടി എം എൽ എ എടുത്ത തീരുമാനമാണിതെന്നു പറഞ്ഞു. മറ്റുള്ളവരോട് പറഞ്ഞാൽ ആരും കേൾക്കില്ല അവരൊക്കെ പറയും കേരളാ സർക്കാരിന്റെ ഉത്തരവുണ്ട് തേങ്ങയുണ്ട് മാങ്ങയുണ്ട് എന്നൊക്കെ പറയും. എനിക്കതൊന്നും നോക്കാനില്ല. എനിക്ക് എന്റെ ഒരു പദ്ധതിയെ ഉള്ളു അത് നടപ്പാക്കും. 5 മണിക്കൂർ വെച്ച് 200 ദിവസം കൊണ്ട് 1000 മണിക്കൂർ ഉണ്ട്, അതുമതി ഈ കുട്ടികൾക്ക് ആവശ്യമുള്ളത് പഠിപ്പിക്കാൻ.
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ