കുണ്ടറ: ഓസ്ട്രേലിയയിൽ സിഡ്‌നിക്കു സമീപം ഡുബ്ബോയിൽ വീടിന് തീപിടിച്ച് കുണ്ടറ സ്വദേശിനിയായ നഴ്സിന് ദാരുണാന്ത്യം. മുംബൈയിൽ താമസിക്കുന്ന കുണ്ടറ പുന്നവിള കുടുംബാംഗം ഷെറിൻ ജാക്സൺ (34) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഡുബ്ബോ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.
ഡുബ്ബോ ആശുപത്രിയിൽ നഴ്സായിരുന്നു ഷെറിൻ. രക്ഷാപ്രവർത്തനത്തിന് എത്തിയ അഗ്നിശമന സേനാംഗവും പരിക്കേറ്റ് ചികിത്സയിലാണ്. സിഡ്‌നിക്കു സമീപം ഡുബ്ബോയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്. സംഭവം നടക്കുമ്പോൾ ഭർത്താവ് ജാക്‌സൺ ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു.
രണ്ടു നിലയുള്ള വീട്ടിൽ ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. ടെക്സ്റ്റയിൽ എൻജിനീയറായ ഭർത്താവ് ജാക്സൺ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയാണ്. തീപിടിത്തം എങ്ങനുണ്ടായി എന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ