വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ രക്ഷിതാവിന് ഉടൻ മെസ്സേജ്. താരങ്ങളായി പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്എസ് സ്കൂളിലെ മൂന്നു വിദ്യാർത്ഥികൾ;
വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ രക്ഷകർത്താവിന് ഉടൻ മെസ്സേജ് എത്തും. വിദ്യാർത്ഥി സ്കൂളിലെത്തുന്നതും തിരികെ വീട്ടിലേക്ക് മടങ്ങുന്നതുമായ വിവരങ്ങൾ രക്ഷകർത്താവിന് വീട്ടിൽ ഇരുന്നോ ജോലി സ്ഥലത്തു നിന്നുകൊണ്ടോ അറിയുവാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ എസ്.ഡി.ശിവഹരി, ജി ആർ ഗൗരിനാഥ്, എസ്. അഗ്രജ് എന്നിവരാണ് ഈ ഉപകരണം കണ്ടുപിടിച്ചു സ്കൂളിലും നാട്ടിലും താരങ്ങളായി മാറിയിരിക്കുന്നത്.
ജി.ആർ.ഗൗരിനാഥ്, കാരുവേലിൽ തയ്യിലഴികത്തു പുത്തൻ വീട്ടിൽ പി.ഗണേഷ്കുമാറിന്റെയും റ്റി രാജിയുടെയും മകനാണ്.
എസ്.ഡി. ശിവഹരി, ചെറുപ്പൊയ്ക സുജിത് ഭവനിൽ സുജിത്കുമാറിന്റെയും ദിവ്യയുടെയും മകനാണ്.
എസ്. അഗ്രജ്, കൈതക്കോട് തുണ്ടുവിള തെക്കതിൽ പി. സന്തോഷ് ബാബുവിന്റേയും എസ്. തുഷാരയുടെയും മകനാണ്.
അധ്യാപകരായ ക്ലാസ്സ് ടീച്ചർ മഹേഷ് കുമാർ, ശാസ്ത്ര അധ്യാപകൻ മുന്നൂർ അരുൺ എന്നിവരുടെ സഹായത്തോടെയാണ് ഈ മൂന്നു വിദ്യാർത്ഥികൾ തങ്ങളുടെ കണ്ടുപിടിത്തം സ്കൂളിൽ പ്രചോദനപ്പെടുത്തിയത്.
ക്ലാസിലെ 35 വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മൊബൈൽ ഫോൺ നമ്പറുകളും ആയി സിസ്റ്റം ബന്ധപ്പെടുത്തിയാണ് കുട്ടികൾ ക്ലാസിൽ വന്നാലും വന്നില്ലെങ്കിലും രക്ഷിതാവിന് വീട്ടിൽ ഇരുന്ന് വിവരമറിയാൻ കഴിയുന്നത്.
ഒരു സ്വകാര്യ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. വരുന്ന അധ്യായന വർഷം സ്കൂളിലെ എല്ലാ ക്ലാസിലെയും വിദ്യാർത്ഥികളെയും ഇതിന്റെ ഭാഗമാക്കുവാനുള്ള പരിശ്രമത്തിലാണ് ഈ കുട്ടി ശാസ്ത്രജ്ഞർ.
News Desk
Kundara MEDIA
facebook | instagram | youtube | website