ഷാർജ അന്തർദേശീയ പുസ്തക മേളയെ സംഗീതസാന്ദ്രമാക്കാൻ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജയെത്തും. നവംബർ 8-ന് ഷാർജ അന്തർദേശിയ പുസ്തകോത്സവ വേദിയിൽ വെച്ച് അദ്ദേഹം ആസ്വാദകരുമായി സംവദിക്കും.
രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന ‘മഹാ സംഗീതജ്ഞന്റെ യാത്ര – ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം’ എന്ന പരിപാടിയിലാണ് ഇളയരാജ പങ്കെടുക്കുക. സംഗീത ജീവിതത്തിലെ ക്രിയാത്മക തലങ്ങൾ, സംഗീതത്തിലൂടെയുള്ള വളർച്ച, ഇന്ത്യൻ സംഗീത ലോകത്ത് സൃഷ്ടിച്ച മാസ്മരികത എന്നിവയെക്കുറിച്ച് അദ്ദേഹം ആസ്വാദകരോട് സംസാരിക്കും.
ഒൻപത് ഭാഷകളിലായി 1,428 സിനിമകൾക്ക് സംഗീതം പകർന്ന ഏക സംഗീതജ്ഞൻ എന്ന ലോക റെക്കോർഡ് ഇളയരാജക്ക് സ്വന്തമാണ്. മികച്ച സംഗീത സംവിധായകനുള്ള നിരവധി കേന്ദ്ര-സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹത്തെ 2018-ൽ രാഷ്ട്രം പദ്മവിഭൂഷൺ നൽകി ആദരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080