Tuesday, June 17, 2025

ഇളമ്പള്ളൂർ പത്താമുദയം 2024 ഏപ്രിൽ 14 ന് കൊടിയേറും. പത്താമുദയ മഹോത്സവം 2024 ഏപ്രിൽ 14 മുതൽ 23 വരെ.

കുണ്ടറ 13.4.2024: ഇളമ്പള്ളൂർ മഹാദേവീക്ഷേത്രത്തിൽ പത്താമുദയം ഉത്സവം ഞായറാഴ്ച കൊടിയേറുമെന്ന് കുണ്ടറ പ്രസ്സ് ക്ലബ്ബിൽ വെച്ച് ഇന്ന് നടന്ന പ്രസ്സ് മീറ്റിൽ ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രി ഏരണിയൂർ ഹോരക്കാട്ട് ഇല്ലത്ത് ഈശ്വരൻ നമ്പൂതിരി, മേൽശാന്തി നാരായണൻ പോറ്റി എന്നിവർ മുഖ്യകാർമ്മിത്വം വഹിക്കും. പത്താമുദയ മഹോത്സവം 2024 ഏപ്രിൽ 14 മുതൽ 23 വരെ.

14-ന് പുലർച്ചെ 4 മണിക്ക് വിഷുക്കണി, വൈകിട്ട് 4.30-ന് ഇലഞ്ഞിവേലിൽ ക്ഷേത്രത്തിൽ നിന്ന് ശീവേലി ബിംബം എഴുന്നള്ളത്തും തങ്ക അങ്കി ഘോഷയാത്രയും, രാത്രി എട്ടിന് കൊടിയേറ്റ്, 8.30-ന് മേജർസെറ്റ് കഥകളി, സന്താനഗോപാലം, കിരാതം.

രണ്ടാം ഉത്സവദിനമായ 15-ന് വൈകിട്ട് 5 മണിക്ക് പ്രഭാഷണം, 7 മണിക്ക് ഗാനമേള. 16-ന് വൈകിട്ട് 6 മണിക്ക് സംഗീതാർച്ചന, രാത്രി 9.30-ന് ഗാനമേള. 17-ന് വൈകിട്ട് 5 മണിക്ക് കൈകൊട്ടിക്കളി, 5.30-ന് നാദാർച്ചന, 7.30-ന് സംഗീതപരിപാടി, രാത്രി 9 മണിക്ക് മാർക്കണ്ഡേയൻ, പുരാണ നൃത്തനാടകം. 18-ന് വൈകിട്ട് 5 മണിക്ക് തിരുവാതിര കളി, 5.30-ന് ചാക്യാർകൂത്ത്, 7.05-ന് നൃത്തനൃത്യങ്ങൾ, രാത്രി 9.30-ന് വയലിൻ സംഗീതപരിപാടി. 19-ന് 10.30-ന് നാരങ്ങാവിളക്ക്, വൈകിട്ട് 7.30-ന് സംഗീതപരിപാടി. 20-ന് 12 മണിക്ക് പുനുക്കന്നൂർ കൂട്ടായ്മയുടെ സമൂഹസദ്യ, വൈകിട്ട് 6 മണിക്ക് ഭരതനാട്യം അരങ്ങേറ്റവും നൃത്തസന്ധ്യയും, രാത്രി 8 മണിക്ക് ഗാനമേള. 21-ന് രാവിലെ 8 മണിക്ക് പൊങ്കാല, വൈകിട്ട് 4 മണിക്ക് താലപ്പൊലിയും ചമയവിളക്കും ഘോഷയാത്രയും, 6.30-ന് വയലിൻ സംഗീതപരിപാടി, 7.05-ന് തിരുവാതിര, രാത്രി 8 മണിക്ക് നൃത്തസന്ധ്യ, 9 മണിക്ക് ഗാനമേള. 22-ന് 10.30-ന് ഓട്ടൻതുള്ളൽ, 11 മണിക്ക് ഉത്സവബലി, വൈകിട്ട് 6 മണിക്ക് സോപാനസംഗീതം, രാത്രി 8 മണിക്ക് നാടൻ പാട്ടും ദൃശ്യവിരുന്നും, 10 മണിക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. 23-ന് 4 മണിക്ക് പത്താമുദയ ദർശനം, 9 മണിക്ക് ആറാട്ട് സദ്യ, 10 മണിക്ക് ഓട്ടൻതുള്ളൽ, 11 മണിക്ക് നൂറുംപാലും, വൈകിട്ട് 3 മണിക്ക് ആറാട്ട് എഴുന്നള്ളത്ത്, 4.30-ന് നെടുംകുതിരയെടുപ്പും കെട്ടുകാഴ്ചകളും, നാദസ്വര കച്ചേരി, 7 മണിക്ക് കൊടിയിറക്ക്, 9.30-ന് ഗാനമേള എന്നിവയോടെ സമാപിക്കും.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts