Tuesday, August 26, 2025

വാഹനം ഓടിക്കുമ്പോൾ വേല കാണിച്ചാൽ ഇനി ഗാന്ധിഭവനിൽ വേല ചെയ്യണം;

പത്തനാപുരം : വാഹനം ഓടിക്കുമ്പോൾ വേല കാണിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇനി മുതൽ ഗാന്ധിഭവനിൽ എത്തി അന്തേവാസികൾക്ക് ഒപ്പം സേവനം ചെയ്യേണ്ടിവരും. മോട്ടോർ വാഹന വകുപ്പിന്റെ നിയമം കാറ്റിൽ പറത്തി വാഹനമോടിക്കുന്ന ഡ്രൈവർമാർക്കും നിയമപരിശീലനവും ഒപ്പം സമാർഗ്ഗവും പഠിപ്പിക്കാനായി ഗാന്ധിഭവനെയാണ് പരിശീലന കേന്ദ്രമായി സർക്കാർ നിയോഗിച്ചിട്ടുള്ളത്.

പ്രായപൂർത്തിയാകാത്ത കുട്ടികളും ചെറുപ്പക്കാരും മോട്ടോർവാഹന നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവർക്ക് മാതൃകാപരമായ ശിക്ഷയും ബോധവത്കരണവും നൽകി കുറ്റകൃത്യങ്ങളിൽ നിന്ന് പിൻമാറ്റുന്നതിനുള്ള നടപടിയുടെ ഭാഗമാണിതെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു.

ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് കെ.എസ്.ആർ.ടി.സി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.എസ്. പ്രമോജ് ശങ്കർ ഗാന്ധിഭവനിലെത്തി സെക്രട്ടറി പുനലൂർ സോമരാജന് കൈമാറി.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts