Wednesday, August 27, 2025

വീട് വാങ്ങിയിട്ട് ആൾതാമസമില്ലാതെ വെറുതെ ഇട്ടിരിക്കുകയാണോ, ഈ വീട്ടുടമസ്ഥന് സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഇനിയത് ചെയ്യില്ല.

ജോലിസംബന്ധമായി നാട്ടിൽ നിന്ന് മാറി നിൽക്കുന്നവരും അന്യസംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും ജോലി ചെയ്യുന്നവരും ആൾത്താമസില്ലാത്ത വീടുകൾ പലപ്പോഴും പൂട്ടിയിടുന്നത് സാധാരണമാണ്.

ഇത്തരത്തിൽ പൂടിടിയട്ട വീടുകൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് പത്തനംതിട്ട ജില്ലയിലാണെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ഇത്തരത്തിൽ സ്വന്തം വീട് പൂട്ടിയിട്ട് കൂറേക്കാലം മാറി നിൽക്കേണ്ടി വന്ന ഒരാളുടെ അവസ്ഥ കണ്ടാൽ നിങ്ങൾ ഇനി ഇങ്ങനെ ചെയ്യുന്നതിന് മുൻപ് രണ്ടിലൊന്ന് ആലോചിക്കും.

യു.കെയിലെ ല്യൂട്ടൻ ടൗൺ സ്വദേശി മൈക്ക് ഹാളിനാണ് വീട്ടിൽ നിന്ന് മാറി നിന്നപ്പോൾ സ്വന്തം വീട് തന്നെ നഷ്ടപ്പെട്ട അവസ്ഥയുണ്ടായത്. 1990ലാണ് ല്യൂട്ടണിൽ മൈക്ക് ഹാൾ വീട് വാങ്ങിയത്. പിന്നിട് ജോലി സംബന്ധമായി നോർത്ത് വെയിൽസിൽ ഏറെക്കാലമായി താമസിച്ചുവരികയായിരുന്നു. രണ്ട് പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ പേരിൽത്തന്നെയായിരുന്നു വീട്. ഇതിനിടെയാണ് ആൾത്താമസമില്ലാത്ത വീട്ടിൽ സ്ഥിരമായി ലൈറ്റുകൾ ഓണായിക്കിടക്കുന്നത് അയൽവാസികൾ കാണുന്നത്. തുടർന്ന് ഇക്കാര്യം അവർ മൈക്കിനെ അറിയിച്ചു.

വീട്ടിൽ എത്തിയ മൈക്ക് കാണുന്നത് പുതിയ താമസക്കാർ വീട് പുതുക്കിപ്പണിയുന്നതാണ്. വീടിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരാൾ അകത്ത് നിന്ന് വാതിൽ തുറന്നു. തുടർന്ന് സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച മൈക്ക് യഥാർത്ഥ വിവരമറിഞ്ഞ അക്ഷരാർത്ഥത്തിൽ ഞെട്ടി, അജ്ഞാതരായ ചിലർ വീട്ടുടമസ്ഥർ ചമഞ്ഞ് ഏകദേശം 1.37 കോടി രൂപയ്ക്ക് വീട് വിൽക്കുകയായിരുന്നു ചെയ്തത്. ഇതിനായി മൈക്കിന്റെ പേരിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർ‌മ്മിച്ച്‌ വില്പനയ്ക്കുള്ള രേഖകളും തയ്യാറാക്കി. വീട് വാങ്ങിയവർ തട്ടിപ്പിനിരയാവുകയായിരുന്നു.

തെളിവുകൾ ശേഖരിച്ച്‌ സ്വന്തം വീട് തിരിച്ചുപിടിക്കാനായി രണ്ടുവർഷക്കാലം മൈക്കിന് നിയമപോരാട്ടം നടത്തേണ്ടി വന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് വീടിന്റെ രേഖകൾ തിരിച്ചുകിട്ടി സ്വന്തം പേരിൽ മൈക്കിന് ആക്കാൻ കഴിഞ്ഞത്. ഈ അവസ്ഥ മറ്റാർക്കും ഉണ്ടാകരുതേ എന്നാണ് മൈക്ക് ഇപ്പോൾ പ്രാർത്ഥിക്കുന്നത്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts