Tuesday, August 26, 2025

സിൽക്ക് സ്‌മിതയുടെ കാമുകനായും ഭർത്താവായും അഭിനയിച്ച് ഞാൻ പണം സമ്പാദിച്ചു, നടിയുടെ മരണകാരണം വെളിപ്പെടുത്തി തമിഴ് നടൻ

തൃഷ‌യ്‌ക്കെതിരെയും ധനുഷിനെതിരെയുമടക്കം യൂട്യൂബ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തി വിവാദം സൃഷ്‌ടിച്ച മാദ്ധ്യമ പ്രവർത്തകനും നടനുമാണ് ബയിൽവാൻ രംഗനാഥൻ. പ്രശസ്‌ത നടി സിൽക്ക് സ്‌മിതയുമായി തനിക്കുണ്ടായിരുന്ന സൗഹൃദവും അവരുടെ മരണത്തിന് കാരണമായ സംഭവവും കിംഗ് 24×7 എന്ന യൂട്യൂബ് ചാനലിൽ ബയൽവാൻ പങ്കുവച്ചത് നാളുകൾക്ക് മുൻപാണ്.

പണ്ടുകാലത്ത് സിനിമയിൽ നടിമാരാകാൻ പെൺകുട്ടികൾ താൻ ജോലി ചെയ്‌തിരുന്ന മാദ്ധ്യമത്തിൽ അവരുടെ അർദ്ധ‌നഗ്ന-ഗ്ളാമർ ചിത്രങ്ങൾ അയച്ചിരുന്നു. അത്തരത്തിൽ ഒരു ചിത്രം താൻ ജോലി ചെയ്യുന്ന മായ മാഗസിനിൽ സിൽക്ക് സ്‌മിതയുടേത് വന്നു. 1980ലായിരുന്നു അത്. വണ്ടിചക്രം എന്ന ചിത്രം സംവിധാനം ചെയ്യുന്ന സംവിധായകൻ വിനു ചക്രവർത്തി ഈ ചിത്രം കണ്ട് തന്റെയടുത്ത് എത്തി. ആ ഫോട്ടോയെടുത്തയാളെ കണ്ടെത്താൻ വിനു ചക്രവർത്തിക്കൊപ്പം താൻ പോയതായും വൈകാതെ സിൽക്ക് സ്‌മിതയെ കണ്ടെത്തി എന്നും ബയൽവാൻ പറയുന്നു.

ആദ്യ ചിത്രത്തിന് ശേഷം തുടർച്ചയായി സ്‌മിതയ്‌ക്ക് അവസരങ്ങൾ വന്നുകൊണ്ടിരുന്നു. സിലുക്ക് സിലുക്ക് സിലുക്ക് എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് സിൽക്ക് സ്‌മിത എന്നറിയപ്പെട്ടത്. പൊതുഇടങ്ങളിൽ എവിടെ കണ്ടാലും സ്‌മിത തന്നോട് സൗഹൃദത്തോടെ പെരുമാറിയിരുന്നെന്നും ഇടയ്‌ക്ക് തനിക്ക് പണം നൽകിയിരുന്നെന്നും എന്നാൽ അപ്പോഴെല്ലാം പണം വേണ്ട സിനിമയിൽ അവസരം മതിയെന്ന് പറഞ്ഞിരുന്നെന്നും ബയൽവാൻ രംഗനാഥൻ പറയുന്നു. ഭർത്താവായും കാമുകനായും താൻ ധാരാളം സിനിമകളിൽ സിൽക്ക് സ്‌മിതയ്‌ക്കൊപ്പം അഭിനയിച്ചതായും രംഗനാഥൻ ഓർക്കുന്നു. ഗ്ളാമർ വേഷങ്ങളിൽ ശ്രദ്ധ നേടിയെങ്കിലും ഗ്ളാമർ റോളുകൾ ചെയ്യാൻ നടിയ്‌ക്ക് താൽപര്യമില്ലായിരുന്നു എന്നും രംഗനാഥൻ പറയുന്നു. നടി ആത്മഹത്യ ചെയ്യാൻ ഇടയായ കാരണവും വ്യക്തമായി രംഗനാഥൻ വീഡിയോയിൽ പറയുന്നുണ്ട്. അവസാനകാലത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഒരു ‌ഡോക്‌ടർ സ്‌മിതയോട് ബന്ധം പുലർത്തിയിരുന്നെന്നും. ഇയാളുടെ മകനായി സിനിമ ചെയ്യുന്നതിലെ പ്രശ്‌നങ്ങൾ പിന്നീട് ആത്മഹത്യയിലെത്തിയെന്നാണ് ബയൽവാൻ രംഗനാഥൻ വ്യക്തമാക്കുന്നത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts