ഫെയ്സ്ബുക്ക് തനിയെ ലോഗ് ഔട്ടായി. കംപ്യൂട്ടറുകളിൽ നിന്നും മൊബൈലുകളിൽ നിന്നും എല്ലാവരുടെയും ഫേസ്ബുക്ക് ലോഗ് ഔട്ട് ആവുകയാണ് ചെയ്തത്. ഫെയ്സ്ബുക്കിന്റെ പ്രവർത്തനം നിശ്ചലമായതിനു പിന്നാലെ ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പെട്ടെന്ന് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾ ആശയക്കുഴപ്പത്തിലായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8 .30 ഒടുകൂടിയാണ് മെറ്റാ പ്ലാറ്റ്‌ഫോമുകൾ തകരാറിലായത്. മണിക്കൂറുകൾക്ക് ശേഷം മെറ്റ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിച്ചുതുടങ്ങി.
സംഭവത്തിൽ മെറ്റാ അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രശ്‌നങ്ങൾ അംഗീകരിച്ചിട്ടുണ്ട്, പ്രശ്‌നം പരിഹരിക്കാൻ കമ്പനി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് മെറ്റാ വക്താവ് ആൻഡി സ്റ്റോൺ എക്‌സ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. “ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ ആളുകൾക്ക് പ്രശ്‌നമുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ഇപ്പോൾ അതിനായി പ്രവർത്തിക്കുകയാണ്,” ആൻഡി എക്സിൽ കുറിച്ചു.
സംഭവത്തിനു പിന്നാലെ ട്വിറ്റർ സജീവമായി. നിരവധി പേരാണ് ഈ വിഷയം ഉന്നയിച്ചത്. ഫെയ്സ്ബുക്ക് ഡൗൺ, ഇൻസ്റ്റഗ്രാം ഡൗൺ. ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്ടറിൽ പതിനായിരക്കണക്കിന് പേരാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രശ്‌നങ്ങളുള്ളതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ