Tuesday, August 26, 2025

പത്തനാപുരം സ്ത്രീസൗഹൃദ മുന്നേറ്റത്തിലേക്ക്; ഹോസ്റ്റല്‍ നിര്‍മാണം അവസാനഘട്ടത്തില്‍.

സ്ത്രീസൗഹൃദ പദ്ധതികളുടെ ഭാഗമായി പത്തനാപുരം ബ്ലോക് പഞ്ചായത്ത് പുതിയ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നു.

സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷിതമായി താമസിക്കാനുള്ള കെട്ടിടനിര്‍മാണം അന്തിമഘട്ടത്തില്‍. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഹോസ്റ്റല്‍ ഉയരുന്നത്. 10505.6 ചതുരശ്ര അടിയില്‍ മൂന്നു നിലകള്‍. പി.എം.ജെ.വി.കെ പദ്ധതി മുഖേന പത്തനാപുരം ബ്ലോക്കിനനുവദിച്ച പിന്നാക്ക വികസനക്ഷേമ ഫണ്ടായ രണ്ടര കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം.

താഴത്തെനിലയില്‍ അടുക്കള, ഡൈനിങ് ഏരിയ, ഓഫീസ്, വായനമുറികള്‍ സജ്ജീകരിക്കും. രണ്ടാമത്തെ നിലയില്‍ 50 കിടക്കകളോട് കൂടിയ താമസസൗകര്യം. സിംഗിള്‍ – ഡബിള്‍ ബെഡ് മുറികള്‍ക്ക് പുറമേ ഡോര്‍മെറ്ററിയും. പത്തനാപുരം ജംഗ്ഷനില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരം മാത്രമാണ് ഹോസ്റ്റലിലേക്കുള്ളത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം, സൗജന്യ വൈഫൈ, സെക്യൂരിറ്റി സേവനം, കുടിവെള്ളം തുടങ്ങിയവയുണ്ടാകും.

താമസിക്കുന്നവര്‍ക്ക് സ്വന്തമായി ആഹാരംചെയ്യാനും ഇടമൊരുക്കിയിട്ടുണ്ട്. പാചകക്കാരുടെ സേവനവും ഉണ്ടാകും. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സവിധാനത്തില്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുക.

പത്തനാപുരം താലൂക്ക് ഹോസ്പിറ്റല്‍, തലവൂര്‍ ആയുര്‍വേദ ആശുപത്രി, മിനി സിവില്‍ സ്റ്റേഷന്‍, പത്തനാപുരം താലൂക്കിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വിദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും മൗണ്ട് താബോര്‍ ബി എഡ് കോളേജ്, സെന്റ് സ്റ്റീഫന്‍ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സ്വകാര്യഇടങ്ങളെ ആശ്രയിക്കാതെ വിനിയോഗിക്കാവുന്ന താമസ സൗകര്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

ഹോസ്റ്റലിന്റെ മൂന്നാമത്തെ നിലയില്‍ ജിം, യോഗാകേന്ദ്രം, ജെന്‍ഡര്‍ കോര്‍ണര്‍ എന്നിവയുമുണ്ടാകും. അടുത്ത മാസം ഉദ്ഘാടനം നടത്താനാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ആനന്ദവല്ലി പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts