ദേശീയ വൈഫൈ റോമിംഗ് സേവനം ആരംഭിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ഓരോ ദിവസവും നിരവധി സേവനങ്ങളാണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി നൽകുന്നത്. ഇപ്പോഴിതാ കമ്പനി അതിന്റെ ദേശീയ വൈഫൈ റോമിംഗ് സേവനം ആരംഭിച്ചിരിക്കുകയാണ്. ഇത് BSNL FTTH (ഫൈബർ-ടു-ദി-ഹോം) ഉപയോക്താക്കളെ ഇന്ത്യയിലുടനീളമുള്ള BSNL-ന്റെ നെറ്റ്വർക്കിലേക്ക് കണക്റ്റ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണ്. വീട്ടിലെ വൈഫൈ രാജ്യത്ത് എവിടെയും ഇരുന്ന് ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
BSNL FTTH ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത സ്ഥലത്ത് മാത്രമേ അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയൂ. BSNLൽ പുതിയ ദേശീയ വൈ-ഫൈ റോമിംഗ് സേവനം അവതരിപ്പിക്കുന്നതോടെ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ എവിടെ നിന്നും അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് അക്സസ് ചെയ്യാൻ സാധിക്കും. രാജ്യത്തുടനീളം തങ്ങളുടെ സേവനം മികവോടെ വ്യാപിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരത്തിലൊരു സേവനം ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080