Tuesday, August 26, 2025

കുണ്ടറയിൽ ഗൃഹ കേന്ദ്രീകൃത പരിചരണ പദ്ധതിക്ക് തുടക്കമായി

കുണ്ടറ 15.6.2023 : കരുതൽ പാലിയേറ്റിവ് സൊസൈറ്റിയും സുരക്ഷാ ഹെൽത്ത് കെയറുമായി സഹകരിച്ച് ജോസുകുട്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഗൃഹ കേന്ദ്രീകൃത പരിചരണ പദ്ധതിക്ക് തുടക്കമായി.

മേഖലയിലെ കിടപ്പുരോഗികളുടെ വീടുകളിൽ എത്തി അവർക്ക് ആവശ്യമായ ചികിത്സയും സഹായങ്ങളും ലഭ്യമാക്കുന്നതാണ് പദ്ധതി. ജോസുകുട്ടി ഫൗണ്ടേഷൻ സെക്രട്ടറി എസ്.എൽ. സജികുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. വി മനോജ്, എൽ അനിൽ, എം ബി രാജു, അരുൺ കുമാർ എന്നിവർ സംസാരിച്ചു.

കരുതൽ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുള്ള 7 സൊസൈറ്റികൾ വഴിയാണ് ഗൃഹ ചികിത്സ പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമായ ഘട്ടങ്ങളിൽ ആംബുലൻസ് സൗകര്യം, ഭക്ഷ്യ ധാന്യ കിറ്റ് ലഭ്യമാക്കൽ, തുടർ ചികിത്സക്ക് ആവശ്യമായ സഹായങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത് ആലോചനയിലുണ്ട്. മാസത്തിൽ രണ്ട് തവണ കിടപ്പ് രോഗികളുടെ വീട്ടിലെത്തുന്ന സംഘം രോഗിക്ക് ആവശ്യമായ പരിചരണങ്ങൾ നൽകും. ഡോക്ടർ, നഴ്സുമാർ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, എന്നിവ രോഗികൾക്ക് ലഭ്യമാക്കും. ആശുപത്രി സഹായം ആവശ്യമായ രോഗികൾക്ക് പ്രദേശത്തെ ആശുപത്രികളുമായി സഹകരിച്ച് ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികളും ആവിഷ്കരിക്കും.

സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ കണക്കെടുപ്പിൽ 13 ലോക്കൽ കമ്മിറ്റികളിലായി 928 കിടപ്പു രോഗികൾ നിലവിലുണ്ട്. അർഹതപ്പെട്ട പരിചരണവും സഹായവും ഇവർക്ക് ഉറപ്പാക്കും. സുരതക്ഷാ ഹെൽത്ത് കെയർ സംഘം വിവിധ കിടപ്പ് രോഗികളുടെ വീടുകൾ സന്ദർശിച്ച് രോഗിപരിചരണവും സഹായങ്ങളും ലഭ്യമാക്കി.

Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts