Wednesday, August 27, 2025

മകരപ്പൊങ്കൽ: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് തിങ്കളാഴ്ച അവധി

മകരപ്പൊങ്കൽ: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: മകരപ്പൊങ്കലിനോടനുബന്ധിച്ച്‌ സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് തിങ്കളാഴ്ച അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി.

മകരപ്പൊങ്കൽ സമയത്തെ തിരക്കുകൾ പരിഗണിച്ച്‌ റെയിൽവെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ശബരിമല മകരവിളക്കിനെ തുടർന്ന് ഏരുമേലി പേട്ടതുള്ളൽ പ്രമാണിച്ച്‌ വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കോട്ടയം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷക്കോ അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ വ്യ്കതമാക്കിയിരുന്നു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts