കൊല്ലം : ക്രിസ്മസ് -പുതുവത്സര അവധിക്കാല യാത്രകളിലൂടെ കെഎസ്ആർടിസി നേടിയത് ലക്ഷങ്ങളുടെ വരുമാനം. ജില്ലയിലെ 9 ഡിപ്പോകളിൽ നിന്നുമായി 38 ലക്ഷം രൂപയാണ് ഉല്ലാസ യാത്രകളിലൂടെ ബജറ്റ് ടൂറിസം സെൽ നേടിയത്. 9,24,000 രൂപയുമായി കൊല്ലം ഡിപ്പോ ഒന്നാം സ്ഥാനത്തു എത്തിയപ്പോൾ 7,56,000 രൂപയുമായി കൊട്ടാരക്കര രണ്ടാമതും 5,96,000 രൂപയുമായി ചടയമംഗലം മൂന്നാമതും എത്തി. കരുനാഗപ്പള്ളി (5,60,120), പത്തനാപുരം (2,55,790), പുനലൂർ (3,42,980), ചാത്തന്നൂർ (2,32,260), കുളത്തൂപ്പുഴ (90,000), ആര്യങ്കാവ് (34,400) എന്നിങ്ങനെയാണ് മറ്റ് യൂണിറ്റുകളിൽ നിന്ന് ലഭിച്ച വരുമാന നിരക്ക്.
തിരുവൈരാണിക്കുളം നടതുറപ്പ് അനുബന്ധിച്ച് എല്ലാ ദിവസവും കൊല്ലം ഡിപ്പോയിൽ നിന്നും ബസുകൾ ഉണ്ടാകും. ഡീലക്സ് ബസിന് 850 രൂപയും ലോ ഫ്ലോർ എ സി ക്ക് 1100 രൂപയുമാണ് നിരക്ക്. ജനുവരി 6, 30 തീയതികളിൽ ഗവി യാത്രാ ഉണ്ടായിരിക്കും. നിരക്ക് 1750 രൂപ. ജനുവരി 10, 25 തീയതികളിൽ മൂന്നാർ – കാന്തല്ലൂർ യാത്രയും പാഞ്ചാലിമേട് യാത്രയും ഉണ്ടായിരിക്കും. (മൂന്നാർ 2380 രൂപ, പാഞ്ചാലിമേട് 820 രൂപ)
ജനുവരി 11, 24 ദിവസങ്ങളിൽ ഇല്ലിക്കൽ കല്ല് യാത്ര രാവിലെ 5 ന് ആരംഭിക്കും. നിരക്ക് 820 രൂപ. ജനുവരി 17, 31 ദിവസങ്ങളിൽ വാഗമൺ, പൊ•ുടി യാത്രകൾ ഉണ്ടായിരിക്കും. വാഗമൺ നിരക്ക് 1020 രൂപ, പൊ•ുടി 650 രൂപ.
ജനുവരി 18ന് കന്യാകുമാരി യാത്ര രാവിലെ 4.30ന് കൊല്ലത്തുനിന്നും ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി എന്നിവ സന്ദർശിക്കും. നിരക്ക് 800 രൂപ. ജനുവരി 22 ന്റെ പാലക്കാട് നെല്ലിയാമ്പതി യാത്ര രാത്രി 9 ന് ആരംഭിക്കും. രണ്ടു പകൽ, രണ്ട് രാത്രി ദൈർഘ്യമുള്ള യാത്രയ്ക്ക് 2000 രൂപയാണ് നിരക്ക്. ആഡംബര കപ്പൽ യാത്രയായ നെഫർറ്റിറ്റി ജനുവരി 26 ന് ഉണ്ടായിരിക്കും. രാവിലെ 10 ന് കൊല്ലത്തുനിന്നും ലോ ഫ്ളോർ ബസിൽ എറണാകുളത്തു എത്തി കപ്പലിൽ അഞ്ചുമണിക്കൂർ ചുറ്റി മടങ്ങിയെത്തുന്ന യാത്രയ്ക്ക് 3840 രൂപയാണ് നിരക്ക്. അന്വേഷണങ്ങൾക്ക്: 9747969768, 9995554409.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
