2022 ൽ ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാൻ കഴിഞ്ഞില്ല; മുക്കട ജംഗ്ഷൻ ഇരുട്ടിൽ തപ്പി 2023 ലേക്ക് യാത്രയായി.
കുണ്ടറ 01-01-2023: കുണ്ടറ മുക്കട ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ഏകദേശം അഞ്ചു മാസത്തോളമായി. ഒരുപാട് പ്രാവശ്യം ഒട്ടുമിക്ക മാധ്യമങ്ങളിലും ഇതിനെ കുറിച്ചുള്ള വാർത്തകൾ വന്നിട്ടുള്ളതുമാണ്.
കുണ്ടറയുടെ സുപ്രധാനമായ ഒരു ജംഗ്ഷൻ ആയിരുന്നിട്ട് പോലും നാളിതുവരെയും ഈ ലൈറ്റ് കത്തിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല എന്നത് വളരെ ദയനീയമായ അവസ്ഥയാണ്.
2022 ന്റെ പകുതിയോടുകൂടി അണഞ്ഞ ഈ ഹൈമാസ്റ്റ് ലൈറ്റ് 2023 ന്റെ പകുതി ആകുന്നതിന് മുന്നെയെങ്കിലും ശെരിയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
മൂക്കടയിലെ ഹൈമാസ്റ്റ് ലൈറ്റ് ഉടൻ തന്നെ പ്രവർത്തനയോഗ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് അറിയിച്ചു.
Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!