Saturday, October 11, 2025

കനത്ത മഴ വരുന്നു, ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം നൽകി സൗദി;

റിയാദ്: സൗദി അറേബ്യയുടെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥക്കും മഴയ്ക്കും സാധ്യത. റിയാദ്, ജിദ്ദ ഉൾപ്പെടെ പല നഗരങ്ങളിലും തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു.

വടക്കൻ തബൂക്ക് മേഖലയിലെ നിരവധി ഗവർണറേറ്റുകളിൽ കനത്ത മഴ പ്രവചിച്ച സാഹചര്യത്തിൽ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ തബൂക്കിൽ അസ്ഥിരമായ കാലാവസ്ഥയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയും ഉച്ചക്ക് ശേഷവും മക്ക ഹറമിലും പരിസരങ്ങളിലും മിതമായ തോതിൽ മഴയുണ്ടായി.ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. നജ്റാൻ, ജിസാൻ, അസീർ, അൽബാഹ മേഖലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഹായിൽ, അൽദൗഫ്, വടക്കൻ അതിർത്തി മേഖലകൾ, തബൂക്ക്, വടക്കൻ മദീന എന്നിവിടങ്ങളിൽ താപനില കുറയും. ശക്തമായ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ചെങ്കടലിലെ തെക്കുപടിഞ്ഞാറൻ ഉപരിതല കാറ്റ് വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് മണിക്കൂറിൽ 25-50 കിലോമീറ്റർ വേഗതയിൽ വടക്ക്, മധ്യ ഭാഗങ്ങളിലേക്ക് നീങ്ങുമെന്നും ഇടിമിന്നലിനൊപ്പം മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts