ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള ജനകീയമുന്നേറ്റയജ്ഞമായ ‘ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്’ ക്യാമ്പയിനിന് തുടക്കമായി. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃതവ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയിൽ പൊതുജന സ്വഭാവരൂപീകരണം സാധ്യമാക്കുകയാണ് ലക്ഷ്യം.
ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ആശുപത്രിയുടെ സമീപത്തുള്ള വാമോസ് ടർഫിൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കമായി. ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. ആദ്യമത്സരത്തിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ദേവ്കിരണിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചു.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കലക്ടറേറ്റ് ടീം, ആരോഗ്യ വകുപ്പ്, എക്‌സൈസ്, ട്രഷറി, പെരുമൺ എൻജിനീയറിങ് വിഭാഗം, സ്വകാര്യ മെഡിക്കൽ കോളജിൽ നിന്നുള്ള ടീം, വനിത ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങളും ഉണ്ടാകും. ഫൈനൽ മത്സരം ഡിസംബർ 30ന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്യും.
പ്രചരണാർഥം കാസർഗോഡ് നിന്നെത്തുന്ന സൈക്കിൾ റാലി, കെ.എസ്.ആർ.ടി.സി വാഹന പ്രചരണജാഥ എന്നിവ ഡിസംബർ 31ന് ജില്ലയിൽ പ്രവേശിക്കും. ജില്ലാതല ഉദ്ഘാടന സമ്മേളനം കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം ഉച്ചയ്ക്ക് 12ന് നടക്കും. കലാപരിപാടികളും അരങ്ങേറും. ക്യാമ്പയിനിന്റെ ഭാഗമായി ജനകീയാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ്തലം വരെ വിവിധ ജീവിതശൈലീ രോഗ നിർണയ ക്ലിനിക്കുകൾ, തൊഴിലിടങ്ങൾ കേന്ദ്രീകരിച്ചുള്ള സ്‌ക്രീനിങ് ക്യാമ്പുകൾ, തുടർപരിശോധനകൾ, വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തിയുള്ള മെഡിക്കൽ ക്യാമ്പുകൾ, ഫോളോ അപ്പുകൾ, ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. .
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
