കൊച്ചി : അസമിലെ ഗുവാഹത്തിയിൽ വെച്ച് നടന്ന പതിനാലാമത് മിനി നാഷണൽ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളാ ടീം വെങ്കലം നേടി. ഇതിൽ കേരളത്തെ പ്രതിനിധീകരിച്ച ടീമിൽ കൊല്ലം ജില്ലയിൽ എഴുകോൺ ആര്യമംഗലത്ത് വീട്ടിൽ ഹരികൃഷ്ണൻ കാർത്തിക ദമ്പതികളുടെ മകൻ ഹാരിഷ് ഹരിയും ഉണ്ടായിരുന്നു.
കടയ്ക്കോട് കെ.എൻ. സത്യപാലൻ മെമ്മോറിയൽ സെൻട്രൽ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഹാരിഷ്.
26 സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്ത ദേശീയ ചാംപ്യൻഷിപ്പിലാണ് കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ഹരിയാന ഒന്നാം സ്ഥാനവും അസം രണ്ടാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080