എറണാകുളം : കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തിൽ ഉള്ള വിജയ്ഭവ അലൂമിനി അസോസിയേഷൻ യുവസംരംഭകർക്ക് നൽകുന്ന പുരസ്‌കാരമാണ് വിജയ്ഭവ ബിസിനസ്സ് എക്സലൻസ് അവാർഡ്. എറണാകുളം ചിറ്റിലപ്പള്ളി സ്‌ക്വയറിൽ വെച്ച് നടന്ന ചടങ്ങിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയിൽ നിന്നും ഹരി പുരസ്ക്കാരം ഏറ്റുവാങ്ങി.
മെഡിക്കൽ ഉപകരണ വ്യവസായത്തിന്റെ ലോക നേതാവും പെൻപോളിന്റെ സ്‌ഥാപകനും ഫെഡറൽ ബാങ്ക് മുൻ ചെയർമാനും നിലവിലെ കെ.എസ്.ഐ.ഡി.സി ചെയർമാനുമായ ബാലഗോപാൽ ഐ.എ.എസ് (Rtd) ഉം 24 ചാനലിൻ്റെ മാനേജിംഗ് ഡയറക്ടർ ശ്രീകണ്ഠൻ നായരും മുഖ്യാതിഥികളായി പങ്കെടുത്തു.
കുണ്ടറ കുഴിമതിക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സർജിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന CLEOMED MEDICAL SYSTEMS ന്റെ മാനേജിങ് ഡയറക്ടർ ആണ് കെ.എസ്. ഹരി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080