ഗുരുവായൂരപ്പന് കാണിക്കയായി സ്വർണ്ണ കിണ്ടി.
രാമായണ മാസാരംഭ ദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാണിക്കയായി സ്വർണ്ണ കിണ്ടി. മുക്കാൽ കിലോഗ്രാം തൂക്കമുള്ള തങ്ക കിണ്ടിയാണ് സമർപ്പിച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരിയെന്ന ഭക്തയുടെ സമർപ്പണമാണിത്. 96.5 പവൻ തൂക്കം വരും സ്വർണ കിണ്ടിക്ക്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സമർപ്പണ ചടങ്ങിൽ സന്നിഹിതരായി. 770 ഗ്രാം തൂക്കം വരുന്ന സ്വർണ കിണ്ടിക്ക് എകദേശം 53 ലക്ഷം രൂപ വില വരും.
Follow us on
Kundara MEDIA
Facebook|Youtube| nstagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ