Tuesday, August 26, 2025

കുവൈറ്റിൽ ക‍ർശന പരിശോധന: നിരവധി പേരെ താമസസ്ഥലത്ത് നിന്നും പുറത്താക്കി

കുവൈറ്റ് : കുവൈറ്റിൽ താമസ നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രവാസികളെ സർക്കാർ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളി വിസയിലുള്ള ബാച്ചിലർമാരായ നിരവധി പ്രവാസികളാണ് ബിനെയ്ദ് അൽ-ഗർ പ്രദേശത്തെ താമസ കേന്ദ്രത്തിൽ പിടിയിലായത്. താമസ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ഇവിടെ കഴിഞ്ഞിരുന്നത്.

പരിശോധനയെ തുടർന്ന് ഈ താമസ കേന്ദ്രങ്ങൾ അധികൃതർ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ഇതെ തുടർന്ന് പരിശോധനയിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നിരവധിപേർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തെരുവുകളിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. ഇവരുടെ വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെടൽ നടത്തി വരികയാണ്. മാനുഷിക പരിഗണന കണക്കിലെടുത്തു കൊണ്ടാണ് പിടിയിലായവരെ അഭയ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബിൽഡിംഗ് കോഡ് ചട്ടങ്ങളിൽ മുൻസിപ്പാലിറ്റി അധികൃതർ കർശന പരിശോധന ആരംഭിച്ചതോടെ കുവൈത്തിൽ നിരവധി പേർക്ക് താമസസ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വന്നതായി റിപ്പോർട്ട്. ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് ബ്‌നിദ് അൽ-ഗർ ഏരിയയിലെ മൂന്ന് പ്രോപ്പർട്ടികളിൽ അധികൃതർ വൈദ്യുതി വിതരണം വിച്ഛേദിച്ചതായും നിരവധി വിദേശികളെ താമസസ്ഥലത്ത് നിന്നും പുറത്താക്കിയതായും കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താമസസ്ഥലം നഷ്ടമായവരിൽ അധികവും ബാച്ചിലേഴ്സാണ് എന്നാണ് സൂചന.

എൻബിടിസി ലേബർ ക്യാംപിലുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെയാണ് കുവൈത്തിൽ ബിൽഡിംഗ് കോഡ് ലംഘിക്കുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധന ആരംഭിച്ചത്. ലേബർ ക്യാംപിലെ താഴത്തെ മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് അഗ്നിബാധയുണ്ടായി അൻപത് പേർ മരിച്ചതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ബിൽഡിംഗ് കോഡ് നിബന്ധകൾ കർശനമായി പാലിക്കണമെന്നും ചട്ടലംഘനം നടത്തിയവരെ കണ്ടെത്താൻ കർശന പരിശോധന നടത്താനും കുവൈത്ത് ഉപപ്രധാനമന്ത്രി ഉത്തരവിട്ടിരുന്നു.

ബിൽഡിംഗ് കോഡ് ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ബ്നീദ് അൽ-ഗറിലെ നിരവധി ബാച്ചിലർ പ്രവാസികളെ താമസസ്ഥലത്ത് നിന്നും പുറത്താക്കുകയും കുവൈറ്റിലെ 45 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ചുട്ടുപൊള്ളുന്ന വേനലിൽ മൂന്ന് കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിയും വെള്ളവും ഉദ്യോഗസ്ഥർ വിച്ഛേദിച്ചതായും അറബ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts