എഴുകോൺ : മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അധ്യാപകർക്ക് രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി നൽകുന്ന 2023ലെ ഗുരുരത്ന പുരസ്കാരത്തിന് കൊല്ലം ജില്ലയിൽ എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ജി.ആർ. അഭിലാഷ് അർഹനായി.
കൊല്ലം കാരുവേലിൽ ഇടവട്ടം കെഎസ്എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ട്രോണിക്സ് അധ്യാപകനും കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് മാസ്റ്ററുമാണ് ജി.ആർ. അഭിലാഷ്.
അധ്യാപക മികവ്, പഠ്യേതര നൈപുണ്യ പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ, നൂതന ആശയങ്ങൾ, സെമിനാർ, പ്രസിദ്ധീകരണങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലെ മികവ് പരിഗണിച്ചാണ് അവാർഡ്.
2024 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ തിരുവനന്തപുരം വൈ.എം.സി.എ ബ്രിട്ടീഷ് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണിയിൽ നിന്നും പുരസ്കാരം സ്വീകരിക്കും. ഭാര്യ: ശ്രീലക്ഷ്മി എസ്.വി (ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശാസ്താംകോട്ട ഡി ബി കോളേജ്), മക്കൾ : ഹരിനാരായണൻ എ.എസ്, ജ്യോതിരാദിത്യ എ.എസ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X