Tuesday, August 26, 2025

കൊല്ലം ഉളിയക്കോവിൽ സർക്കാർ മരുന്ന് ഗോഡൗൺ തീപിടിച്ചു..

കൊല്ലം 17.5.2023 : ഉളിയക്കോവിൽ ഉള്ള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രമാണ് കത്തിനശിച്ചത്. ഗോഡൗൺ പൂർണ്ണമായും കത്തി നശിച്ചു. രാത്രി എട്ടു മണിയോടുകൂടി ആയിരുന്നു തീ പടർന്നു തുടങ്ങിയത്. രാത്രി 11 മണി ആയിട്ടും തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.

കൊല്ലം ജില്ലയുടെ വിവിധ സ്ഥലങ്ങളിലുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയിട്ടുണ്ട്. ഏക്കർ കണക്കിന് സ്ഥലങ്ങളിലായിട്ടാണ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലുള്ള താമസക്കാരെ താൽക്കാലികമായി അവിടെ നിന്നും മാറ്റിയിട്ടുണ്ട്. പ്രദേശവാസികളായ രണ്ടു സ്ത്രീകൾക്ക് പുക ശ്വസിച്ചു അസ്വസ്ഥതയുണ്ടായി അവരെ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. തീ പിടിച്ചതിന്റെ യഥാർത്ഥ കാരണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒട്ടേറെ ആൾക്കാർ രക്ഷാപ്രവർത്തനങ്ങൾക്കു വേണ്ടി ഉളിയക്കോവിലിന്റെ സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി ആൾക്കാർ എത്തിയിട്ടുണ്ട്. തീ അണയ്ക്കുന്നതിനായി നാട്ടുകാരും ഫയർ ഫോഴ്‌സും തീവ്ര പരിശ്രമം നടന്നു കൊണ്ടിരിക്കുകയാണ് രാത്രി 11.30 ആയപ്പോഴും.

Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts