Monday, June 16, 2025

യുഎഇയിലെ മലയാളികൾക്കിതാ സന്തോഷ വാർത്ത; എയർ കേരള യാഥാർഥ്യമാകുന്നു.

യുഎഇയിലെ മലയാളികൾക്കിതാ സന്തോഷ വാർത്ത, കുറഞ്ഞ നിരക്കിൽ വിമാനയാത്ര ചെയ്യുന്നതിനായുള്ള എയർ കേരള യാഥാർഥ്യമാകുന്നു.

‘പ്രവാസികൾക്കായി കുറഞ്ഞ നിരക്കിലുള്ള എയർലൈൻ’ എന്ന യാഥാർത്ഥ്യത്തിലേക്ക് ഒരു പടി കൂടി കടന്ന് എയർ കേരള. കൊച്ചി ആസ്ഥാനമായുള്ള എയർ കേരളയ്ക്ക് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പ്രാരംഭ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചു.

സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എയർലൈൻസിന് മൂന്ന് വർഷത്തേക്ക് ഷെഡ്യൂൾഡ് കമ്മ്യൂട്ടർ എയർ ട്രാൻസ്പോർട്ട് സർവീസ് നടത്താനുള്ള അനുമതിയുണ്ടെന്ന് എൻഒസിയുടെ പകർപ്പിൽ വ്യക്തമാക്കുന്നു. യുഎഇയിലെ സംരംഭകരായ അഫി അഹമ്മദിൻ്റെയും അയൂബ് കല്ലടയുടെയും ആശയമാണ് എയർ കേരള. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിലെ ആദ്യത്തെ പ്രാദേശിക എയർലൈനായിരിക്കും ഇത്. കൂടാതെ നിരവധി ജോലി അവസരവും ലഭ്യമാകും.

സർവീസ് ആരംഭിക്കുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രവാസികൾക്ക് ലാഭകരമായ ടിക്കറ്റ് നിരക്കിൽ സ്വന്തം നാടുകളിലേക്ക് പറക്കാം. വർഷങ്ങളായുള്ള കഠിനാധ്വാനത്തി​ന്റെ ഫലമാണിതെന്ന് അഫി അഹമ്മദ് പറഞ്ഞു. ലക്ഷ്യം യാഥാർത്ഥ്യമാക്കാനാവില്ലെന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തുമ്പോഴും അശ്രാന്തം പരിശ്രമിക്കുമെന്നും എൻഒസി വലിയൊരു ചുവടുവയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts