എം.എം കീരവാണി സംഗീതം നൽകിയ ‘നാട്ടു നാട്ടു’ ഗാനത്തിനു ഗോൾഡൻ ഗ്ലോബ് പുരസ്കാരം.
കാലഭൈരവ, രാഹുൽ സിപ്‌ലിഗുഞ്ജ് എന്നിവർ ചേർന്നു ഗാനം ആലപിച്ചു. ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലുമാണ് ആർആർആർ നോമിനേഷൻ നേടിയിരുന്നത്. ലൊസാഞ്ചലസിലെ ബെവേർലി ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്.
ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിലൂടെ ഇന്ത്യൻ സിനിമ വീണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആറിലെ എംഎം കീരവാണി സംഗീതം പകർന്ന ‘നാട്ടു നാട്ടു’ എന്ന് തുടങ്ങുന്ന ഗാനമാണ് ഓസ്കാറിനൊപ്പം പ്രശസ്തിയുള്ള ആഗോള ബഹുമതിയ്ക്കർഹമായത്. എ.ആർ. റഹ്മാൻ സ്ലംഡോഗ് മില്യണയറിലൂടെ നേടിയ അവാർഡ് വിജയം 14 വർഷത്തിന് ശേഷം ഒരു ഇന്ത്യക്കാരൻ ആവർത്തിക്കുമ്പോൾ രാജ്യത്തിന്റെ യശസ്സ് വീണ്ടും ലോക സിനിമാ വേദിയിൽ ഉയരുകയാണ്.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം