ദുബായ്: ദുബൈ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ഒക്ടോബർ 16ന് ആരംഭിക്കും. ഈ വർഷം ഒക്ടോബർ 16 മുതൽ അടുത്തവർഷം മെയ് 11 വരെയാണ് 29ാമത്തെ സീസൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം, ഗ്ലോബൽ വില്ലേജ് ഓഫറുകൾ വർധിപ്പിക്കുന്നു.
കൂടുതൽ സാംസ്കാരിക പരിപാടികൾ, വിനോദം, ഇൻഫ്രാസ്ട്രക്ചർ നവീകരണങ്ങൾ തുടങ്ങിയവ ഉണ്ടാകും.
28-ാം സീസണിൽ കഴിഞ്ഞ വർഷം ഗ്ലോബൽ വില്ലേജ് 10 ദശലക്ഷം സന്ദർശകരുമായി ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. 27 പവലിയനുകളിലായി 90 സംസ്കാരങ്ങൾ പ്രദർശിപ്പിച്ചു. കഴിഞ്ഞ സീസണിൽ 400-ലധികം കലാകാരന്മാർ പങ്കെടുത്തു.
വ്യത്യസ്ത പരിപാടികളോടെയാവും ആഗോളഗ്രാമത്തിന്റെ 29ാമത്തെ സീസൺ തുടങ്ങുകയെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ പറഞ്ഞു. ലോകത്തിലെ വിവിധ സംസ്‌കാരങ്ങൾ സംഗമിക്കുന്ന ദുബൈ ആഗോളഗ്രാമം തുറക്കുന്നത് നഗരത്തിന്റെ പുതിയ ടൂറിസ്റ്റ് സീസണിന്റെ ആരംഭം കൂടിയാണ് സൂചിപ്പിക്കുന്നത്.
സീസണിൽ 200-ലധികം റൈഡുകളും മറ്റ് കാളി ഉപകരണങ്ങളും , 3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250 ഡൈനിംഗ് ഓപ്ഷനുകളും ഉണ്ടായിരുന്നു.
വർഷത്തിൻ്റെ തണുത്ത പകുതിയിൽ സന്ദർശകർക്കായി തുറന്നിരിക്കുന്ന ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ സാധാരണയായി മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസിനു മുകളിലുള്ള പൗരന്മാർക്കും സൗജന്യമായിരിക്കും.
സന്ദർശകർക്ക് വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കാൻ പുതുമയുള്ള പരിപാടികളും ആവിഷ്‌കാരങ്ങളുമായാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് തുറക്കുകയെന്ന് അധികൃതർ പറഞ്ഞു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X