Saturday, October 11, 2025

ഗസൽ ഇതിഹാസം പങ്കജ് ഉദാസ് അന്തരിച്ചു;

മുംബൈ: ഇന്ത്യൻ ഗസൽ സംഗീതത്തെ ലോക ജനതയ്ക്ക് മുന്നിലെത്തിച്ചതിൽ പ്രധാനിയായ പ്രശസ്ത ​ഗായകൻ പങ്കജ്​ ഉധാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പങ്കജ്​ ഉദാസ് 72 -ാം വയസിലാണ് മരണപ്പെട്ടത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണ് ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ മരണ വിവരം അറിയിച്ചത്.

‘ചിട്ടി ആയി ഹേ’ പോലുള്ള നിരവധി ഗാനങ്ങളിലൂടെ ഗസൽ സംഗീതം ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച അദ്ദേഹത്തിന് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ. ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. സംഗീത താൽപര്യമുള്ള കുടുംബമായിരുന്നു പങ്കജിന്റേത്. ഗസൽ സംഗീതത്തെ സാധാരണക്കാരിലെ മനസ്സിലേക്ക് അതിമനോഹരമായി എത്തിക്കാൻ സാധിച്ചു എന്നതായിരുന്നു പങ്കജ്​ ഉദാസിൻറെ ഏറ്റവും വലിയ മികവ്. പങ്കജ്​ ഉദാസിൻറെ അന്ത്യത്തിൽ രാഷ്ട്രീയ – സാസ്കാരിക – ചലച്ചിത്ര മേഖലയിലെ പ്രമുഖർ അനുസ്മരിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts