തിരുവനന്തപുരം 27.12.2023: നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് സിനിമ വകുപ്പ് വേണമെന്ന് കേരള കോൺഗ്രസ് (ബി). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കേരള കോൺഗ്രസ് ബി ചെയർമാൻ ഗണേഷ് കുമാർ കത്ത് നൽകി. മന്ത്രിയായാൽ തനിക്ക് ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
ഡിസംബർ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക. ആൻ്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ച ഒഴിവിലാണ് പുതിയ മന്ത്രിമാരുടെ വരവ്. പുതിയ മന്ത്രിമാർ വരുന്ന സാഹചര്യത്തിൽ നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. പ്രധാനപ്പെട്ട ഒരു വകുപ്പ് കൂടാതെ സിനിമാ വകുപ്പ് കൂടി വേണമെന്നാണ് ഇപ്പോൾ ഗണേഷ് ആവശ്യപ്പെടുന്നത്. നിലവിൽ സജി ചെറിയാനാണ് സിനിമ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
ഏത് വകുപ്പാണ് അനുവദിക്കുന്നതെന്ന് അറിയില്ലെന്നും ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും നേരത്തെ മാധ്യമങ്ങളോട് ഗണേഷ് കുമാർ പറഞ്ഞിരുന്നു. മന്ത്രിയെന്ന നിലയിൽ ഉദ്ഘാടനങ്ങൾക്ക് പോകില്ലെന്നും വകുപ്പിനെ മെച്ചപ്പെടുത്തലാണ് ലക്ഷ്യമെന്നും പറഞ്ഞ ഗണേഷ് കുമാർ മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം സിനിമയിൽ അഭിനയിക്കുമെന്നും വ്യക്തമാക്കി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ