കുണ്ടറ 1.9.2024: വെള്ളിമൺ ഇടവട്ടം ഗജലക്ഷ്മിയിൽ ഓമനക്കുട്ടൻ പിള്ളയുടെ വെള്ളിമൺ കൊച്ചയ്യപ്പൻ (22) ആന ചരിഞ്ഞു. ചികിത്സയിലായിരുന്ന ആന ഇന്നലെ സന്ധ്യയ്ക്ക് 7 മണിയോടെയാണ് ചരിഞ്ഞത്. 16 വർഷം മുമ്പാണ് ഈ ആനയെ ഓമനക്കുട്ടൻ പിള്ള വാങ്ങിയത്. കൊമ്പുകൾ വളർന്ന് ആഹാരം എടുക്കാൻ കഴിയാതെ വന്ന ആനയുടെ കൊമ്പുകൾ ഒരു വർഷം മുമ്പ് മുറിച്ച് നീക്കിയിരുന്നു. വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ ചികിത്സകളും നടത്തിനോക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ 11 മണിക്ക് അഞ്ചലിലേക്ക് കൊണ്ടുപോയി ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം അവിടെ സംസ്‌കരിക്കും.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X