Tuesday, August 26, 2025

ക്ലെച്ചും, ഗിയറും വേണ്ട; ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതൽ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ചു കാണിച്ച് ലൈസൻസ് എടുക്കാം.

ക്ലെച്ചും, ഗിയറും വേണ്ട; ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതൽ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ചു കാണിച്ച് ലൈസൻസ് എടുക്കാം.

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനായുള്ള എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഇനി മുതൽ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാം. ടെസ്റ്റിൽ ഇലക്ട്രിക് വാഹനങ്ങളും, ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിട്ടു.

ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരിഗണിക്കേണ്ടെന്ന കേന്ദ്രനിർദേശത്തെ തുടർന്നാണ് തീരുമാനം. 2019ൽ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് കേന്ദ്രസർക്കാർ നിയമം മാറ്റിയെങ്കിലും കേരളത്തിൽ നടപ്പായിരുന്നില്ല. ടെസ്റ്റിൽ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.

ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഉത്തരവോടെ ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ എളുപ്പമാകും. കാറുകൾ മുതൽ ട്രാവലർ വരെ 7500 കിലോയിൽ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസിനാണ് ഈ വ്യവസ്ഥ. ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനം ഓടിക്കുന്നതിന് തടസമുണ്ടാകില്ല.

News Desk
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts