ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെ നാളെ മുതൽ സിഗററ്റ് വാങ്ങാൻ വലിയ വില കൊടുക്കേണ്ടി വരും. നീളം അനുസരിച്ച് സിഗററ്റിന് 15 മുതൽ 30 ശതമാനം വരെ വില വർധനവാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്നത് 69mm, 74mm എന്നീ വലിപ്പത്തിലുള്ള സിഗററ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വർധനവാണ് പ്രതീക്ഷിക്കുന്നത്. ബ്രാൻഡഡ്, കിങ് സൈസ് സിഗരറ്റുകൾക്ക് ഏറ്റവും ഉയർന്ന നികുതി സ്ലാബ് ബാധകമാവും.
ഓരോ ആയിരം സിഗററ്റുകൾക്കും 2,050ൽ തുടങ്ങി 8,500 രൂപ വരെയാണ് എക്സൈസ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. 65mm വരെയുള്ള ഒരു സിഗററ്റിന് 2 രൂപ 10 പൈസ വർധിക്കും. 65mm-70mm 3.60 മുതൽ നാല് രൂപ വരെ അധിക നികുതി ചുമത്തപ്പെടും. 70mm- 75mm വരെ ഓരോ സിഗററ്റിനും 5.40 രൂപയിലധികമാണ് നികുതി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
