സൗജന്യ കണ്ണട വിതരണം
കുണ്ടറ 19-1-2023: അമൃതം പദ്ധതിയുടെ ഭാഗമായി കുണ്ടറ മിഡ് ടൗൺ റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പള്ളിമുക്ക് എംജിഡി സ്കൂളിലെ വിദ്യാർഥികൾക്ക് കണ്ണടകൾ വിതരണം ചെയ്തു.
നേത്രപരിശോധന ക്യാമ്പ് നടത്തിയാണ് അർഹരായവരെ കണ്ടെത്തിയത്.
അമൃതം പദ്ധതി ജില്ലാ പ്രോജക്ട് ചെയർമാൻ വി.എസ്. റിനു ഉദ്ഘാടനം ചെയ്തു. ഫാ. കോശി വൈദ്യൻ അധ്യക്ഷത വഹിച്ചു. റോട്ടേറിയൻ ഷാലു ജോൺ, ജയൻ, എംജിഡി ബോയ്സ് എച്ച്എസ്എസ് പ്രിൻസിപ്പൽ സജി പട്ടരുമഠം, എംജിഡി ബോയ്സ് എച്ച്എസ് ഹെഡ്മാസ്റ്റർ അലക്സ് തോമസ്, എംജിഡി ഗേൾസ് എച്ച്എസ് ഹെഡ്മിസ്ട്രസ്സ് ജമീല ജോബ്, സ്റ്റാഫ് സെക്രട്ടറി ഫിലിപ്പ് എം. ഏലിയാസ് എന്നിവർ സംസാരിച്ചു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം