ഷാർജയിൽ നബിദിനത്തിന് സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 15ന് ഞായറാഴ്ചയാണ് പൊതു പാർക്കിങ്ങിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം, ഏഴു ദിവസത്തെ പണമടച്ചുള്ള പൊതുപാർക്കിങ് സോണുകൾക്ക് ഇളവ് ബാധകമല്ലെന്നും അവ സാധാരണ രീതിയിൽ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. നബിദിനത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ,സർക്കാർ സ്ഥാപനങ്ങൾക്ക് 15,16 തിയ്യതികളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X