Tuesday, August 26, 2025

ബഹ്റൈനിൽ കെട്ടിടത്തിൽ തീപിടിത്തം; നാല് പേർക്ക് ദാരുണാന്ത്യം.

മനാമ: ബഹ്റൈനിൽ കെട്ടിടത്തിൽ തീപിടിത്തം. നാല് പേർ മരിച്ചു. അൽ ലൂസിയിൽ എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രക്ഷപ്പെടുത്തിയവർക്ക് പ്രഥമ ശുശ്രൂഷ നൽകി.

ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts