Monday, June 16, 2025

കനത്ത മഴ; തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ കൂടി റദ്ദാക്കി.

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ കൂടി റദ്ദാക്കി. തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും ഷാർജയിലേക്കും ഉള്ള നാല് വിമാനങ്ങൾ ആണ് റദ്ദാക്കിയിരിക്കുന്നത്.

ഷാർജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളും ദുബായിലേക്കുള്ള എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും ആണ് കനത്ത മഴയെ തുടർന്ന് റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് ദുബായിലെ മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറുകയും മെട്രോ സർവീസുകൾക്ക് കാര്യമായ തടസ്സം ഉണ്ടാക്കുകയും ചെയ്തു. ദുബായിലെ അൽ നഹ്ദ, മെട്രോ സ്റ്റേഷനുകളിലാണ് വെള്ളം കയറിയതിനെത്തുടർന്ന സർവീസ് തടസ്സപ്പെട്ടത്. മെട്രോ സ്റ്റേഷനിലെ സർവീസ് തടസ്സപ്പെട്ടത് അറിയിക്കുന്നതിനായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.

യാത്രക്കാർക്ക് മഴക്കെടുതിയുള്ള സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്നതിന് ബദൽ ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് കണങ്കാൽ വരെയുള്ള വെള്ളത്തിൽ സ്റ്റേഷന് പുറത്തേക്ക് നടന്നു നീങ്ങുന്ന ആളുകളുടെ നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts