കൊല്ലം രൂപതയുടെ മുൻ ബിഷപ്പ് ഡോ. ജോസഫ് ജി ഫെർണാണ്ടസ് കാലം ചെയ്തു. ഇന്ന് രാവിലെ (4.3.2023) കൊല്ലത്തു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വൈകിട്ട് 4 മണി മുതൽ തങ്കശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനം ഉണ്ടായിക്കും.
1978 മുതൽ 2001 വരെ കൊല്ലം രൂപത അധ്യക്ഷനായിരുന്നു ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ്. 98 വയസ്സായിരുന്നു. 1925ൽ മരുതൂർകുളങ്ങരയിൽ ജനിച്ച അദ്ദേഹം 1949 ൽ വൈദികനായി. 1978 ൽ ബിഷപ്പായി അഭിഷിക്തനായി. കെ.സി.ബി.സി. വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2001 ൽ വിരമിച്ച് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം
facebook | instagram | youtube | website