യുഎഇയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ പണം ആദ്യമായി രൂപയിൽ നൽകി ഇന്ത്യ. യുഎഇയിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വാങ്ങിയ 10 ലക്ഷം വീപ്പ എണ്ണയ്ക്ക് ഡോളറിന് പകരം രൂപയിലാണ് വില നൽകിയത്.
ഡോളറിന് പകരം രൂപ വിനിമയ കറൻസിയായി ആഗോളതലത്തിൽ ഉപയോഗിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഊർജ്ജ ഉപഭോഗത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ കൂടുതൽ മേഖലകളിൽ പണം ഇടപാട് രൂപയിൽ തന്നെ നടത്താൻ പദ്ധതിയിടുന്നുണ്ട്. ഇറക്കുമതി ചെലവിൽ ഗണ്യമായ നേട്ടം ഉണ്ടാക്കാൻ ഇത് സഹായിക്കും.
രൂപയുടെ അന്താരാഷ്ട്രവൽക്കരണം ക്രമേണയുള്ള പ്രക്രിയ ആണെന്നും നിലവിൽ പ്രത്യേക ലക്ഷ്യങ്ങളൊന്നും വെച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എണ്ണ ഇറക്കുമതിയുടെ വില രൂപയിൽ നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ ഇന്ത്യ യുഎഇയുമായി കരാർ ഒപ്പിട്ടിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കും പണം രൂപയിൽ നൽകാൻ കരാറായിട്ടുണ്ട്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ