Saturday, October 11, 2025

ഫുട്‌ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഫുട്‌ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെലെ.

ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവർത്തനം തകരാറിലായതോടെ വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു പെലെയുടെ ജീവൻ നിലനിർത്തിയിരുന്നത്. 2021 സെപ്റ്റംബറിലാണ് പെലെയ്ക്ക് അർബുദം സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ വൻകുടലിലെ രോഗബാധയേറ്റ ഭാഗം നീക്കം ചെയ്തതിനെത്തുടർന്ന് പെലെ കൂടുതൽ ദിവസവും ആശുപത്രിയിൽ ആയിരുന്നു. മകൾ കെല്ലിനാസിമെന്റോയാണ് മരണം സ്ഥിരീകരിച്ചത്.

ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാനായിരുന്നു പെലെ. എഡ്‌സൺ അരാഞ്ചസ് ഡോ നാസിമെന്റോ എന്നാണ് യഥാർഥ പേര്. ഫുട്ബോൾ ആരാധകർ കറുത്ത മുത്തെന്ന് വാഴ്ത്തിയ പെലെ മൂന്ന് തവണ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കിട്ടുണ്ട്.

18 വർഷത്തോളം ബ്രസീൽ ഫുട്‌ബോൾ രംഗത്ത് നിറഞ്ഞു നിന്ന പെലെ 1,363 കളികളിൽ നിന്നായി 1,281 ഗോളുകൾ നേടിയിട്ടുണ്ട്. 1977 ൽ തന്റെ നാൽപതാം വയസിലായിരുന്നു പെലെ തന്റെ ഫുട്‌ബോൾ കരിയൻ അവസാനിപ്പിച്ചത്. ഫുട്‌ബോളിൽ നിന്നും വിരമിച്ചത് പിന്നാലെ ബ്രസീൽ കായിക മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1995 – 1998 കാലയളവിലായിരുന്നു ചുമതല.

തോറ്റുകൊണ്ടായിരുന്നു പെലെയുടെ ആദ്യ ഇന്റർനാഷണൽ മത്സരം. 1957 ജൂലൈ 7 ന് മാരക്കാനയിൽ നടന്ന പെലെയുടെ അരങ്ങേറ്റ മത്സരത്തിൽ ബ്രസീൽ അർജന്റീനയോടെ 2-1 ന് പരാജയപ്പെട്ടിരുന്നു. ഇതേമത്സരത്തിൽ പെലെ നേടിയ ഗോളിലൂടെ റെക്കോർഡുകൾക്കും തുടക്കമിടുകയായിരുന്നു. രാജ്യത്തിനായി ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി മാറുകയും ചെയ്തു പെലെ. 16 വർഷവും ഒൻപത് മാസവും പ്രായമുള്ളപ്പോൾ നേടിയ ആ റെക്കോർഡ് ഇന്നും പെലെയുടെ പേരിലാണ് നിലനിൽക്കുന്നത്.

Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts