Tuesday, August 26, 2025

ഗുജറാത്തിലെ സൂറത്തിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ്‌ പേർക്ക് ദാരുണാന്ത്യം; അഞ്ച് പേർ കുടുങ്ങി കിടക്കുന്നു.

ഗുജറാത്തിലെ സൂറത്തിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ്‌ പേർക്ക് ദാരുണാന്ത്യം; അഞ്ച് പേർ കുടുങ്ങി കിടക്കുന്നു.

സൂറത്ത്: സൂറത്തിലെ പാലി ഗ്രാമത്തിൽ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ജീർണാവസ്ഥയിലായ കെട്ടിടമാണ് ശനിയാഴ്ച തകർന്നത്. ഏഴ്‌ പേർക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ അഞ്ചുപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ഒരാളെ പരിക്കുകളോടെ രക്ഷപെടുത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാശിഷ് ശർമ്മയെന്ന 23 കാരിയെയാണ് രക്ഷിച്ചത്.

ഗാർമെന്റ് ഫാക്ടറി തൊഴിലാളികൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നു വീണത്. കെട്ടിടത്തിന്റെ ഓരോ നിലയിലും

അഞ്ചോ ആറോ ഫ്ലാറ്റുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. എത്ര പേർ അപകടത്തിൽപെട്ടു എന്ന് വ്യക്തമല്ല. രാഷ്ട്രീയ നേതാക്കളും സർക്കാർ പ്രതിനിധികളും സ്ഥലത്തെത്തി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts