നീണ്ട പതിമൂന്നു വർഷത്തെ സേവനത്തിനു ശേഷം സ്ഥലംമാറി പോകുന്ന അഞ്ചു ഹോം ഗാർഡുകൾക്ക് കുണ്ടറ പോലീസ് സ്റ്റേഷനിൽ യാത്ര അയപ്പ് നൽകി.
കുണ്ടറ 23.6.2023: കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി കുണ്ടറയിലെ ഇളമ്പള്ളൂർ, മുക്കട, ആശുപത്രിമുക്ക്, പള്ളിമുക്ക് എന്നിവിടങ്ങളിൽ ഗതാഗത തടസ്സങ്ങൾ നിയന്ത്രിക്കുന്നതിനായി വെയിലത്തും മഴയത്തും കർമ്മനിരതരായി പ്രവർത്തിച്ച കുണ്ടറ പോലീസ് സ്റ്റേഷനിലെ അഞ്ചു ഹോം ഗാർഡുകളെയാണ് ഇന്ന് കുണ്ടറ പോലീസ് സ്റ്റേഷനിൽ വെച്ച് എസ്. എച്ച്.ഒ രതീഷിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ യാത്ര അയപ്പ് നൽകിയത്.
കുണ്ടറ അമ്പിപ്പൊയ്ക സ്വദേശികളായ ജോർജ് എം, അനന്തപദ്മനാഭകുമാർ, കരീപ്ര സ്വദേശി സുധീന്ദ്രകുമാർ, പെരുമ്പുഴ സ്വദേശി കെ. സുരേഷ്‌കുമാർ, ശാസ്താംകോട്ട സിനിമാപ്പറമ്പ് സ്വദേശിയായ സുരരേഷ്കുമാർ എന്നീ ഹോം ഗാർഡുകൾക്കാണ് സ്ഥലം മാറ്റം കിട്ടിയത്.
അനന്തപദ്മനാഭകുമാർ പൂയപ്പള്ളി പോലീസ് സ്റ്റേഷനിലേക്കും, ജോർജ് എം കൊട്ടാരക്കര ട്രാഫിക്ക് യൂണിറ്റിലേക്കും, സുധീന്ദ്രകുമാർ കല്ലട പോലീസ് സ്റ്റേഷനിലേക്കും, കെ. സുരേഷ്‌കുമാർ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്കും, സിനിമാപ്പറമ്പ് സുരരേഷ്കുമാർ ശൂരനാട് പോലീസ് സ്റ്റേഷനിലേക്കും ആണ് സ്ഥലം മാറ്റം കിട്ടിയത്.
കുണ്ടറ മീഡിയയ്ക്ക് തന്ന അഭിമുഖത്തിൽ ഗതാഗത നിയന്ത്രണത്തിനിടയിൽ ഇത്രയുംനാൾ സഹകരിച്ച എല്ലാവരോടും നന്ദി പറയാനും മറന്നില്ല. അഞ്ചുപേർക്കും കുണ്ടറ മീഡിയയുടെ ആശംസകൾ നേരുന്നു.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ